Posts

How do you know that you belong?

Amongst the long pauses of untangling thoughts,   and the hollow laughs that follow,  When you aren't sure if it's amusing or weird to feel that you are not there?  When at times you find a piece of your self in the fallen leaves;  among the many tiny desperate greener spots,  sure to be forgotten in the sea of yellowish brown of summer.   When you feel so lost in a creek with ever so known yet unknown faces,  and you desperately try to open your eyes but its all grey and cold,   When you know for sure that your fears have now grown into trees so old  and deep that they hardly let you breathe,   How do you know that you belong ?

കവിത

യുദ്ധത്തെ പറ്റിയും പ്രണയത്തെപ്പറ്റിയും എനിക്കെഴുതണ്ട, ഇരുട്ടും വെളിച്ചവും ലോകവും സമരവും കറുപ്പും വെളുപ്പും ഒന്നില്‍ന്നിന്നും പുറത്തുചാടിയ രണ്ടേരണ്ടു ചിന്തകളല്ലാതെ വേറെയൊന്നും എനിക്കെഴുതാനുമില്ല.. തോണിയും പുഴയും വേടനും പക്ഷിയുടെ ചിറകും മുഖവും ചിത്രങ്ങളും തുടക്കവും ഒടുക്കവും ഒക്കെ ഒന്നാവുമ്പോള്‍ എന്തെഴുതിയാണ്‌ എനിക്ക് ഞാനായി നില്‍ക്കാന്‍ പറ്റുന്നത് പ്രപഞ്ചം വികസിക്കുക്കയാണത്രെ കണ്ടുപിടുത്തങ്ങളൊക്കെ പൊള്ളയാണ്‌ അല്ലെങ്കിലും ഇവിടെയാര്‍ക്കാണ് കണ്ണ് ?

ചിതറിയ ഒരു ഓര്‍മ്മക്കുറിപ്പ്‌

ആ മുത്തശ്ശിയമ്മൂമ്മയെപ്പറ്റി എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല. പക്ഷെ ഏതൊക്കെയോ പാതിമുറിഞ്ഞ ഓര്‍മകളില്‍ നിന്നും വാക്കുകള്‍ കൂടെക്കൂടെ കൈവിരലുകളിലെക്ക് എത്തിച്ചേരുന്നു, വേനലില്‍ മരങ്ങളുടെ വേരുകള്‍ തേടി ജലകണങ്ങള്‍ എത്തിച്ചേരുന്നത് പോലെ. ആ മരങ്ങളുടെ ജീവനിലൂടെയാണ് പിന്നീട് അവയുടെ  തുടര്‍ച്ച.. ഒരുപാടുകാലമൊന്നും  ഞാന്‍ ആ  മുത്തശ്ശിയമ്മൂമ്മയെ  കണ്ടിട്ടില്ല. ചെറുപ്പത്തില്‍ കഥകള്‍ പറഞ്ഞു തന്നതിന്റെയോ മറ്റോ  ഓര്‍മകളും ഉണ്ടായിരുന്നിട്ടില്ല .പക്ഷെ എന്നിട്ടും ചില ആളുകള്‍ വെറുതെ നമ്മുടെ മനസ്സിനെ ചുറ്റിപ്പിടിക്കും. വെറുതേ; വെറുതേ തന്നെ. അവസാനത്തെ ഓര്‍മയില്‍ ആ അമ്മ,  പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ വെള്ളം വീണു നനഞ്ഞ ഇറയത്തു നിന്നുമുള്ള നോട്ടത്തില്‍ , ഒരു പഴയ പലകക്കട്ടിലിലെ വളഞ്ഞു കൂടി ശാന്തമായുറങ്ങുന്ന രൂപമായിരുന്നു. ഇടക്കെപ്പോഴോ ഉണരുമ്പോള്‍ “ ആരാണ് കുട്ടീ ? ഒന്നും ഓര്‍മ്മല്ല്യാ.. “ എന്ന് ആംഗ്യത്തോടെ മുറിഞ്ഞു മുറിഞ്ഞു പറയും.  ആദ്യത്തെ ഓര്‍മ്മയില്‍, കൂനിയിട്ടെങ്കിലും മുളവടികുത്തിയുള്ള അവരുടെ  വേഗത്തിലുള്ള  നടപ്പും, കൊയ്ത്തുപാട്ടുകളും, പേരറിയാത്ത ഏതൊക്കെയോ നാട്ടുചെടികളും   ആണ്.  തിരുവിതാംകൂ
ഈ കവികളൊക്കെ  ഓരോരോ സെന്റ്കുപ്പികളാണ്, എഴുതുമഷിപുരളാത്ത എത്രയെത്ര വാസനകളാവും,എന്നൊക്കെ... 

ആഴത്തിൽ

ആഴത്തിലാഴത്തിൽ... ആഴത്തിൽ കൊത്തൂ.. കെട്ടുപിണഞ്ഞ്കിടക്കുന്ന പൊന്തൻകാടുകൾക്കിടയിലൂടെ... തോന്നിവാസത്തിലോടാൻ കൊതിക്കുന്ന വെള്ളക്കുടുക്കകളെയും കടന്ന്...             * * * * പുതുമണ്ണിന്റെ മണം കൊണ്ട് കൊതിച്ചു കൊതിച്ചാവണം, അപ്പൂപ്പൻതാടികൾ ചിറകുവിടർത്തി കണ്ണ് മിഴിച്ച് നിൽപ്പുണ്ട്.. കാലടിക്കൊട്ടുകൾ കേട്ട് ഞെട്ടിയെഴുന്നേറ്റാവണം ചീവിടുകൾ കരഞ്ഞു കരഞ്ഞു പൊളിക്കുന്നുണ്ട്, (മറവി തിന്ന ഓർമ്മമരങ്ങളുടെ മക്കളാണത്രേ ചീവിടുകൾ) ഭൂതകാലത്തോട് പിണങ്ങിപ്പിരിഞ്ഞാവണം, കൊക്കൊടിഞ്ഞ് നരച്ച് കൂനിയ ബലിക്കാക്കൾ രണ്ടെണ്ണം ഇടംകണ്ണിട്ട് നോക്കുന്നുണ്ട്... മഴക്കാടുകളുടെ തടവറയിൽ കിടന്ന് നേർത്തു നേർത്തു വിളർത്തുപോയ നിലാവുണ്ടല്ലോ....                * * * * വേഗത്തിലാവട്ടെ... തണുത്തമണ്ണിന്റെ ആഴങ്ങളിലേക്ക് കൊത്തൂ... ചിതലുകളോടും മണ്ണോടും മഴയോടും പടവെട്ടി തളർന്നിരിക്കുന്നൊരു മരക്കുതിരയുണ്ട്... അവന്റെ കാൽചക്രങ്ങൾ കാണുംവരെയാട്ടെ... ആഴത്തിൽ.. അവയോട് ചേർന്ന് കണ്ണടച്ചുറങ്ങുന്ന രണ്ട് പളുങ്ക്ഗോലികൾ കാണാം... കണ്ണുമടുക്കുവോളം കാഴ്ചകൾ തരുന്ന മരങ്ങളാവാൻ പണ്ട് പണ്ട് ഞങ്ങൾ കുഴിച്ചിട്ടതാണ്... ചുവന്നു മടുത്ത ഈ മഞ്ചാടിവിത

മരണത്തേക്കുറിച്ച്

മരിക്കുക എന്നത് ഒരു നിവൃത്തികേടാണ് .. ജീവന്റെ... അങ്ങനെ നോക്കിയാൽ ജീവിക്കുക എന്നതും ആവും .ആത്മഹത്യകളല്ല മരണങ്ങളേപ്പറ്റിയാണ്... it is not by our choice that we die nor is it by our choice that we live... "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം, വേഗേന നഷ്ടമാം ആയുസ്സുമോർക്ക നീ "  എന്ന് പറഞ്ഞ് നിർത്താം.

ശബ്ദങ്ങൾ

ശവകുടീരങ്ങൾക്കുള്ളിലെ ജീവനുള്ള ശബ്ദങ്ങളേപ്പറ്റി കേട്ടുവോ.... പച്ച മരങ്ങളുടെ നിശ്വാസങ്ങളോട് , ചരല് മണ്ണോട് തിരയിളക്കങ്ങളെന്നപോലെ ചേർന്ന് ,നേർത്ത് ,നനുത്ത്, ഇടക്കിടെ വിറകൊള്ളുന്നവ... ഭയക്കരുത്.. പുതിയ വിത്തുകൾ ചിറകടിക്കാൻ പഠിക്കുകയാണ്......