Posts

Showing posts from April, 2014

കുരുതിക്കളം

കുരുതിക്കളത്തിന്റെ ഒതുക്കുകല്ലുകളിലൊന്നില്‍  മലയിറങ്ങി വരുന്ന ചുവന്ന സുര്യനെ നോക്കി എന്തോ ചിന്തിക്കുകയായിരുന്നു വെള്ള....  ചുവപ്പ്....മണ്ണില്‍ കൈ തൊട്ട്  പണിയാന്‍ തുടങ്ങിയന്നു മുതലിന്നോളം (അല്ലെങ്കിലതിന്നു o മുന്‍പേ ) അയാള്‍ കണ്ട, കേട്ട കൊടികളുടെയെല്ലാം നിറം ചുവപ്പ് മാത്രമായിരുന്നു... ദൈവത്തിന്‍റെ,ഭൂമിയുടെ,കാടിന്റെ,സ്വാതന്ത്ര്യത്തിന്റെ,പണത്തിന്റെ,നെല്ലിന്റെ ,ചോറിന്റെ,ചോരയുടെ.... ചോര; ചോര എന്നതില്‍ അയാളുടെ ചിന്ത വീണ്ടും ഒന്നാഞ്ഞു വിശ്രമിച്ചു.അത് വെളുത്ത് ചാരമായിക്കിടക്കുന്ന കാടിന് ചുറ്റും ഒന്നോടി. അവിടെ,ചടച്ചിയുടെ പൊത്തില്‍ കൂട് വെച്ച മൈനകളുടെ,വെണ്‍തേക്കിന്റെ ചുവട്ടില്‍ ഓടിക്കളിച്ച മുയല്‍ക്കുഞ്ഞന്മാരുടെ,പൂത്തുലഞ്ഞ് മുളയരി പെയ്യിച്ച് നിന്ന ഇല്ലിക്കാടുകളുടെ,പുറ്റുകളില്‍ തപസ്സ് ചെയ്തിരുന്ന നാഗത്താന്മാരുടെ,ഇളം പുല്ലില്‍ ഒളിച്ചും പാത്തും കളിച്ച പുല്‍ച്ചാടികളുടെ,പച്ച മണ്ണില്‍ നീണ്ടുനിവര്‍ന്ന് ഉറങ്ങുകയായിരുന്ന നീളന്‍ മണ്ണിരകളുടെ ഒക്കെ  ആത്മാവുകളെ തൊട്ടുതലോടി വീണ്ടും വെള്ളയുടെ ചിന്താമണ്ഡലത്തിലേക്ക് ചേക്കേറി... അയാളുടെ മണ്മറഞ്ഞ പൂര്‍വികര്‍ കിളച്ചു മറിച്ചിട്ട മലനിരകളില്‍ എവിടെ നി

സീത

Image
സീത, സമരക്കാലുകളുടെ നാട്ടിലെ പെണ്ണാണ്, കൊടിമരച്ചോടുകളില്‍, വക്കുടഞ്ഞ  ഗര്‍ഭപാത്രങ്ങള്‍ വില്‍ക്കുന്നവള്‍... കള്ളവാറ്റുകാരി... നെഞ്ചില്‍ ചവറുകൂട്ടി ചുടലയെരിച്ചിട്ട്, കള്ളക്കണ്ണീര് വാറ്റി ലഹരിയറിഞ്ഞോള്‍..... ഇറച്ചിക്കഷ്ണം... മങ്ങിക്കത്തുന്ന തെരുവിളക്കിന്റെ മുറ്റത്ത്‌, ഇരുമ്പ്ദണ്ഡുകള്‍ ചവച്ചെറിയുന്ന ഇറച്ചിക്കഷ്ണം... ചിലപ്പോള്‍, ശുക്ലം മണക്കുന്ന പാവക്കൂട്ടങ്ങള്‍ക്ക് പിറകില്‍  ഒളിച്ചുകളിക്കുന്നോളുടെ,പുകയിലക്കറ പോവാത്ത പൊട്ടിച്ചിരി... മറ്റുചിലപ്പോള്‍, കോടാലികൊന്ന കുഞ്ഞുങ്ങളെയോര്‍ത്ത് കരയുന്ന പച്ചമരo പുകയ്ക്കുന്ന കനല്‍... ചില വേനലുകളില്‍ അവള്‍, മുലയൂട്ടപ്പെടെണ്ടിയിരുന്ന വേരുകള്‍  സ്വപ്നത്തില്‍ മാത്രം കണ്ട ചങ്ങലക്കിടാത്ത നദിയായിരുന്നു.... ചില വര്‍ഷങ്ങളില്‍, മണ്ണ്തൊടാതെ മരണപ്പെട്ട വെള്ളത്തുള്ളിയും... ചില സന്ധ്യകളില്‍, ഇരുട്ടിനെക്കൊന്ന മഞ്ഞവെളിച്ചത്തിന്റെ ചൂടില്‍ ചിറകുകരിഞ്ഞ മിന്നാമിനുങ്ങാവും... ചില പകലുകളില്‍...രാത്രികളില്‍.... അഴിഞ്ഞ ചേലയിലെ  പഴുത്ത മുറിവു