Posts

Showing posts from November, 2013

അവലോകനം

നമ്മുടെയൊക്കെയുള്ളില്‍ നാം തന്നെ സൃഷ്‌ടിച്ച ഒരു പ്രപഞ്ചമുണ്ട്.അവിടെ അനവധി നക്ഷത്രങ്ങള്‍ നക്ഷത്ര സമൂഹങ്ങള്‍ ,സൗരയൂഥങ്ങള്‍,ഭൂമി ,പലപല നദികള്‍ ,കടല്‍ ,ദ്വീപുകള്‍ .ഇവിടെ ഓരോ നിമിഷവും നാം പരിണമിച്ചുകൊണ്ടിരിക്കുന്നു . ഓരോ മണല്‍ത്തരിയും വളര്‍ന്നുവളര്‍ന്നു ചെറുതായിക്കൊണ്ടിരിക്കുന്നു  .ഇതില്‍ ഏതാണ് ഞാന്‍  എന്ന് പറയാന്‍ എനിക്കാവുന്നില്ല  .ഇന്ന് പകല്‍ മുഴുവന്‍ ഒരു നക്ഷത്രമായി ഞാന്‍ ആകാശത്ത് ഒളിച്ചിരിക്കുകയായിരുന്നു  ,സന്ധ്യക്ക് പേരറിയാത്ത ഏതോ പക്ഷിയായി വേഷം മാറി ഞാന്‍ എന്‍റെ താവളങ്ങള്‍ തേടി പറന്നു,പിന്നെ രാത്രിയില്‍ മാത്രം വിരിയുന്ന ഓരു തരം വെളുത്ത പൂവായി ഞാന്‍; സൂര്യന്റെ ആദ്യത്തെ രശ്മികളെ പ്രാപിച്ച് മരിച്ചു മണ്ണോടു ചേര്‍ന്നു . എന്‍റെ ആദ്യത്തെ പേര് കടല്‍ എന്നായിരുന്നു,അവസാനത്തെത്‌ ഭൂമി എന്നും ഇടയിലെപ്പോഴോ മഴ....എന്‍റെ ഞരമ്പുകളില്‍ രക്ടസാക്ഷികള്‍ മരിച്ചു വീഴുന്നു ,ശ്വസനനാളങ്ങളില്‍ നിന്നും പുതിയവ മുളയ്ക്കുന്നു.  ഒരു പക്ഷെ അതിങ്ങനെയാണ് വര്‍ഷകാലത്തെ ആദ്യത്തെ മഴത്തുള്ളിയെ മണ്ണ് ശ്വസിക്കും മുന്‍പേ കണ്ടുമുട്ടപ്പെടുന്ന വര്‍ഷമേഘങ്ങള്‍,ഒന്നിനെ തേടി മറ്റൊന്ന്,എന്‍റെ ലക്ഷ്യങ്ങള്‍ അങ്ങനെയായി

കാഴ്ച്ച... അഥവാ ഉള്‍ക്കാഴ്ച്ച....

കാഴ്ചയില്ലാതാകുമ്പോഴാണ് പലപ്പോഴും കാഴ്ച്ചക്കാര്‍ ജനിക്കുന്നത്.പക്ഷെ ചില കാഴ്ചകള്‍... അവ നല്‍കുന്ന ഉള്‍ക്കാഴ്ച്ചകള്‍ അവയെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ .  compulsary social service എന്നൊരു ഏര്‍പ്പാടുണ്ട് .വിദ്യാര്തികളിലെ സാമൂഹിക ബോധം വളര്‍ത്താന്‍ സര്‍വകലാശാല നിര്‍ദേശിച്ച ഒരു മാര്‍ഗമാണ് പഠനകാലയളവിലെ  ഈ നിര്‍ബന്ധിത സാമൂഹ്യ സേവനം .ആശുപത്രി ശുചീകരണം,രക്തദാനം തുടങ്ങി റോഡരികിലെ പുല്ലു പറിച്ചോ കോളേജ് മൈദാനം കിളച്ചു മറിച്ചോ വരെ  സമൂഹവുമായി അടുക്കാന്‍ വിദ്യാര്തികള്‍ക്ക് കിട്ടുന്ന 90 മണിക്കൂറുകള്‍.പഠിച്ചു ഡിഗ്രി കയ്യില്‍ കിട്ടാന്‍ ഈ സേവനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം.ഞങ്ങളുടെ കോളേജിലെ  ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ പൂര്‍വചരിത്രപ്പ്രകാരം ഞങ്ങള്‍ വിദ്യാര്‍ഥികളുടെ  സാമൂഹ്യ സേവനം ആരംഭിക്കുന്നത് ഒരു സ്കൂള്‍ സന്ദര്‍ശിച്ചുകൊണ്ടാണ്.കോളേജിനു അടുത്തായി ഒരു ട്രസ്റ്റ്‌ നടത്തുന്ന differently abled ആയ കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയം. ആശുപത്രി സന്ദര്‍ശനം എന്നൊക്കെ പറയും പോലെയുള്ള പതിവ് ക്ലീഷേകള്‍ ഒഴിവാക്കി,ആ ദിവസം അവിടെ ഒരാഘോഷമാക്കാനാണ് ഞങ്ങള്‍ വിചാരിച്ചത്.അന്നത്തെ ആ ഒരു ദിവസം ഉപയോഗശൂന്യമായ

കറുപ്പ്

ഞാന്‍ ഒരു അന്ധനാണ്... ഞാനറിയുന്ന വെളിച്ചത്തെ നിങ്ങള്‍ ഇരുട്ടെന്നു വിളിക്കുന്നു. എന്‍റെ ചക്രവാളങ്ങളുടെ കാവല്‍പ്പുരയും എന്‍റെ ഉദയങ്ങളുടെ മട്ടുപ്പാവും കറുപ്പാണ് ഞാനറിയുന്ന മഞ്ഞുകാലങ്ങളുടെ ചൂടും എന്‍റെ വേനലുകളിലെ തണലും കറുപ്പാണ് എന്‍റെ കാലദേശങ്ങളുടെ കുതിരരപ്പടകള്‍ക്ക് കറുത്ത പടച്ചട്ടകള്‍ .. എന്‍റെ മറവികളുടെ തിരശ്ശീലകള്‍ക്കും ഓര്‍മകളുടെ പൂമുഖങ്ങള്‍ക്കും കറുത്ത നിറം മഴവില്ല് പൂക്കുന്ന എന്‍റെ നിദ്രാമരങ്ങളും അവയുടെ ചില്ലകള്‍ കാക്കുന്ന ചിത്രശലഭങ്ങളും കറുപ്പാണ്... ഞാനറിയുന്ന ലോകവും... എന്‍റെ തൃഷ്ണകളും ഈശ്വരനും കറുപ്പാണ്... കറുപ്പൊരു നിറം മാത്രമല്ല... ഞാനായി  ഒഴുകുന്ന നദിയിലെ നിങ്ങള്‍ കാണാത്ത വര്‍ണജാലമാണ്.