Posts

Showing posts from January, 2014

പരുന്ത്

ഇന്നലെ പകല്‍ ഞാന്‍ കെട്ടിയ ആകാശത്ത് അതിക്രമിച്ചു കയറിയ ചെമ്പന്‍ പരുന്തിനെ ഞാന്‍ കെണിവെച്ച് പിടിച്ചു.. ഇന്ന് പുലര്‍ച്ചെ സ്വര്‍ണ്ണക്കൂട്ടില്‍ അത് ചത്തു കിടന്നു.... പറന്നു വീണ അതിന്റെ ചെമ്പന്‍തൂവലുകള്‍   എന്നെ നോക്കി കൊഞ്ഞനം കാട്ടുകയായിരുന്നു....

തലയില്ലാത്ത ചിന്തകള്‍...

എഴുത്തുകാരീ.... ആത്മാവില്ലാത്ത നിര്‍വ്വചനങ്ങള്‍.... പൂക്കാന്‍ മറന്നു പോയ വാകമരം... മേല്‍വിലാസമില്ലാത്ത കാല്‍പ്പാടുകള്‍ നടന്നു മരിച്ച, പുഴയോരത്തെ നരച്ച മണല്‍ത്തരികള്‍... നിലാവത്ത് പ്രസവിച്ച ചിന്തകളെ മഴക്കാലങ്ങള്‍ക്ക് നല്‍കി വ്യഭിചരിക്കുന്ന വൃത്തികെട്ട വേശ്യേ...... എനിക്ക് നിന്നെ പരിചയമില്ലല്ലോ... ഇനിയും പിറക്കാത്ത എനിക്ക്... നിന്നെ പരിചയമില്ലല്ലോ...!!

വായന

             അമ്മയുടെ ചൂടുപറ്റി അമ്മിഞ്ഞപ്പാല് നുണച്ചിറക്കുമ്പോള്‍ അവള്‍ പാല്‍മണമുള്ള അമ്മക്കഥകള്‍ വായിക്കുകയായിരുന്നു.. കണ്ണു ചിമ്മിക്കൊണ്ട് ആകാശത്ത് അമ്പിളിമാമന്‍ പൂത്തിരികത്തിക്കുന്നത് കണ്ടിരിക്കുമ്പോള്, അതില്‍ നിന്നും തെറിച്ചുവീണ നുറുങ്ങുവെട്ടങ്ങളുടെ നുറുങ്ങു കവിതകള്‍ വായിക്കുകയായിരുന്നു.... ഇടവപ്പാതികളുടെ ആകാശത്ത് കാപ്പിരിമേഘങ്ങള്‍ ഓടിനടക്കുമ്പോള്‍ അവള്‍ കാട്ടുമനുഷ്യരുടെ കറുത്തകഥകള്‍ വായിക്കുകയായിരുന്നു... മുത്തച്ഛന്‍ മരിച്ച ചിത എരിയുമ്പോള്‍ അവള്‍ തെക്കേ തൊടിയിലെ മൂവാണ്ടന്‍ മാവിന്റെ മരണക്കുറിപ്പ് വായിക്കയായിരുന്നു... കടല്‍ക്കരയിലെ പൂഴിമണ്ണില്‍ കാലുപൂഴ്ത്തി വെച്ച് മുഖത്തു വിരിഞ്ഞചുവപ്പിനെ പടിഞ്ഞാറ് പുതച്ച സന്ധ്യയോടൊത്ത് നോക്കുമ്പോ... മണല്‍തരികള് കടലിനോട് പറഞ്ഞ നുണക്കഥകള്‍ വായിക്കയായിരുന്നു അവള്‍.... കിടപ്പുമുറിയിലെ നീലക്കണ്ണാടിക്ക് മുന്നിലിരുന്നു സിന്ദൂരം വരക്കുമ്പോ... അവള്‍ സിന്ദൂരച്ചുവപ്പിന്റെ സമരകഥകള്‍ വായിക്കുകയായിരുന്നു... അടുക്കള മുറ്റത്ത് ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ അവള്‍ മിണ്ടാതെയിരുന്ന്‍ പഴ

അറിയപ്പെടാത്തവര്‍

ക്ഷുദ്രഗ്രഹങ്ങള്‍ക്ക്‌ സൌരയൂഥത്തില്‍ സ്ഥാനമില്ലത്രേ.... അതുകൊണ്ട് ജനിക്കും മുന്‍പേ ഇടുങ്ങിയ വഴികളിലിട്ട് എന്നെ വെട്ടിക്കൊന്നു... മണ്ണില്‍ ജനിക്കാത്തവന് ജാതി സര്‍ടിഫിക്കട്ടില്ലാത്തതുകൊണ്ട് ദൈവങ്ങളെന്നെ രക്ഷിച്ചില്ല... കൈക്കൂലികൊടുക്കാനില്ലാതിരുന്നത്കൊണ്ട് നിയമങ്ങളും ... അതുകൊണ്ട് ജനനമില്ലാത്തവന്റെ മരണങ്ങളുടെ കണക്കുപുസ്തകത്തിലെ എണ്ണപ്പെടാത്ത അക്കങ്ങള്‍ക്കിടയില്‍ ജീവിക്കുകയാണ് ഞാന്‍ അറിയപ്പെടാത്തവന്‍.... ഇവിടെ രാത്രികളില്‍ അമ്മയുടെ മനസ്സ് മദിരവാറ്റുന്നത് ഞാന്‍ അറിയാറില്ല... ഇവിടെ നനഞ്ഞ മണ്ണില്‍ കണ്ണുനീരുടഞ്ഞുമൂര്‍ച്ചകൂടുന്നത് ഞാന്‍ കേള്‍ക്കാറില്ല... ഇവിടെ ജീവനുള്ളവന്റെ കൈകള്‍ എന്നെ അളക്കാറുമില്ല... എന്‍റെ നിറങ്ങളെ എനിക്ക് പൊതിഞ്ഞുവെക്കെണ്ടതുമില്ല... എങ്കിലും.....എനിക്ക് ജീവന്‍ വച്ച ആവനാഴിയുടെ തുഞ്ചത്തെ ചുവപ്പിന്റെ സുഖം എന്നെ വേദനിപ്പിക്കാറുണ്ട്.... ക്ഷുദ്രാത്മാക്കളെ ഗര്‍ഭം ധരിക്കാനുള്ള വലുപ്പം മണല്‍ത്തരികളെ വളര്‍ത്തുന്ന മണ്ണിലുണ്ടത്രെ... അതുകൊണ്ട് ഞാനും എന്നിലെ  ഇനിയും അഴുകാത്ത ഞാനും   ഇപ്പോള്‍ മണ്ണിലേക്കുള്ള യാത്രയിലാണ്... ഛ