കവിത


യുദ്ധത്തെ പറ്റിയും പ്രണയത്തെപ്പറ്റിയും എനിക്കെഴുതണ്ട,
ഇരുട്ടും വെളിച്ചവും
ലോകവും സമരവും
കറുപ്പും വെളുപ്പും
ഒന്നില്‍ന്നിന്നും പുറത്തുചാടിയ
രണ്ടേരണ്ടു ചിന്തകളല്ലാതെ
വേറെയൊന്നും എനിക്കെഴുതാനുമില്ല..
തോണിയും പുഴയും
വേടനും പക്ഷിയുടെ ചിറകും
മുഖവും ചിത്രങ്ങളും
തുടക്കവും ഒടുക്കവും
ഒക്കെ ഒന്നാവുമ്പോള്‍
എന്തെഴുതിയാണ്‌ എനിക്ക് ഞാനായി നില്‍ക്കാന്‍ പറ്റുന്നത്
പ്രപഞ്ചം വികസിക്കുക്കയാണത്രെ
കണ്ടുപിടുത്തങ്ങളൊക്കെ പൊള്ളയാണ്‌
അല്ലെങ്കിലും ഇവിടെയാര്‍ക്കാണ് കണ്ണ് ?

Comments

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍