തലയില്ലാത്ത ചിന്തകള്‍...



എഴുത്തുകാരീ....
ആത്മാവില്ലാത്ത നിര്‍വ്വചനങ്ങള്‍....
പൂക്കാന്‍ മറന്നു പോയ വാകമരം...
മേല്‍വിലാസമില്ലാത്ത കാല്‍പ്പാടുകള്‍ നടന്നു മരിച്ച,
പുഴയോരത്തെ നരച്ച മണല്‍ത്തരികള്‍...
നിലാവത്ത് പ്രസവിച്ച ചിന്തകളെ
മഴക്കാലങ്ങള്‍ക്ക് നല്‍കി വ്യഭിചരിക്കുന്ന
വൃത്തികെട്ട വേശ്യേ......
എനിക്ക് നിന്നെ പരിചയമില്ലല്ലോ...
ഇനിയും പിറക്കാത്ത എനിക്ക്...
നിന്നെ പരിചയമില്ലല്ലോ...!!

Comments

  1. ആത്മാവുള്ള നിര്‍വചനങ്ങളെ അക്ഷരങ്ങളാകുന്ന ചിപ്പിക്കുള്ളിലൊളിപ്പിക്കുന്ന എഴുത്തുകാരി.. :)

    ReplyDelete
  2. വാക്കുകള്‍ തീഷ്ണം, നേരിന്‍റെ നേരിനെ അക്ഷരങ്ങള്‍, ശരിക്കും തലതിരിഞ്‌ഞോ

    ReplyDelete
  3. മുഖംമൂടികളെ വെറുക്കുന്നു... വെറുപ്പ് ചിന്തകളെ തലതിരിഞ്ഞവയാക്കിയില്ലെന്കിലല്ലേ അത്ഭുതം !! :)

    ReplyDelete

Post a Comment

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍