Posts

കുരുതിക്കളം

കുരുതിക്കളത്തിന്റെ ഒതുക്കുകല്ലുകളിലൊന്നില്‍  മലയിറങ്ങി വരുന്ന ചുവന്ന സുര്യനെ നോക്കി എന്തോ ചിന്തിക്കുകയായിരുന്നു വെള്ള....  ചുവപ്പ്....മണ്ണില്‍ കൈ തൊട്ട്  പണിയാന്‍ തുടങ്ങിയന്നു മുതലിന്നോളം (അല്ലെങ്കിലതിന്നു o മുന്‍പേ ) അയാള്‍ കണ്ട, കേട്ട കൊടികളുടെയെല്ലാം നിറം ചുവപ്പ് മാത്രമായിരുന്നു... ദൈവത്തിന്‍റെ,ഭൂമിയുടെ,കാടിന്റെ,സ്വാതന്ത്ര്യത്തിന്റെ,പണത്തിന്റെ,നെല്ലിന്റെ ,ചോറിന്റെ,ചോരയുടെ.... ചോര; ചോര എന്നതില്‍ അയാളുടെ ചിന്ത വീണ്ടും ഒന്നാഞ്ഞു വിശ്രമിച്ചു.അത് വെളുത്ത് ചാരമായിക്കിടക്കുന്ന കാടിന് ചുറ്റും ഒന്നോടി. അവിടെ,ചടച്ചിയുടെ പൊത്തില്‍ കൂട് വെച്ച മൈനകളുടെ,വെണ്‍തേക്കിന്റെ ചുവട്ടില്‍ ഓടിക്കളിച്ച മുയല്‍ക്കുഞ്ഞന്മാരുടെ,പൂത്തുലഞ്ഞ് മുളയരി പെയ്യിച്ച് നിന്ന ഇല്ലിക്കാടുകളുടെ,പുറ്റുകളില്‍ തപസ്സ് ചെയ്തിരുന്ന നാഗത്താന്മാരുടെ,ഇളം പുല്ലില്‍ ഒളിച്ചും പാത്തും കളിച്ച പുല്‍ച്ചാടികളുടെ,പച്ച മണ്ണില്‍ നീണ്ടുനിവര്‍ന്ന് ഉറങ്ങുകയായിരുന്ന നീളന്‍ മണ്ണിരകളുടെ ഒക്കെ  ആത്മാവുകളെ തൊട്ടുതലോടി വീണ്ടും വെള്ളയുടെ ചിന്താമണ്ഡലത്തിലേക്ക് ചേക്കേറി... അയാളുടെ മണ്മറഞ്ഞ പൂര്‍വികര്‍ കിളച്ചു മറിച്ചിട്ട മ...

സീത

Image
സീത, സമരക്കാലുകളുടെ നാട്ടിലെ പെണ്ണാണ്, കൊടിമരച്ചോടുകളില്‍, വക്കുടഞ്ഞ  ഗര്‍ഭപാത്രങ്ങള്‍ വില്‍ക്കുന്നവള്‍... കള്ളവാറ്റുകാരി... നെഞ്ചില്‍ ചവറുകൂട്ടി ചുടലയെരിച്ചിട്ട്, കള്ളക്കണ്ണീര് വാറ്റി ലഹരിയറിഞ്ഞോള്‍..... ഇറച്ചിക്കഷ്ണം... മങ്ങിക്കത്തുന്ന തെരുവിളക്കിന്റെ മുറ്റത്ത്‌, ഇരുമ്പ്ദണ്ഡുകള്‍ ചവച്ചെറിയുന്ന ഇറച്ചിക്കഷ്ണം... ചിലപ്പോള്‍, ശുക്ലം മണക്കുന്ന പാവക്കൂട്ടങ്ങള്‍ക്ക് പിറകില്‍  ഒളിച്ചുകളിക്കുന്നോളുടെ,പുകയിലക്കറ പോവാത്ത പൊട്ടിച്ചിരി... മറ്റുചിലപ്പോള്‍, കോടാലികൊന്ന കുഞ്ഞുങ്ങളെയോര്‍ത്ത് കരയുന്ന പച്ചമരo പുകയ്ക്കുന്ന കനല്‍... ചില വേനലുകളില്‍ അവള്‍, മുലയൂട്ടപ്പെടെണ്ടിയിരുന്ന വേരുകള്‍  സ്വപ്നത്തില്‍ മാത്രം കണ്ട ചങ്ങലക്കിടാത്ത നദിയായിരുന്നു.... ചില വര്‍ഷങ്ങളില്‍, മണ്ണ്തൊടാതെ മരണപ്പെട്ട വെള്ളത്തുള്ളിയും... ചില സന്ധ്യകളില്‍, ഇരുട്ടിനെക്കൊന്ന മഞ്ഞവെളിച്ചത്തിന്റെ ചൂടില്‍ ചിറകുകരിഞ്ഞ മിന്നാമിനുങ്ങാവും... ചില പകലുകളില്‍...രാത്രികളില്‍.... അഴിഞ്ഞ ചേലയിലെ ...

പ്യൂപ്പക്കുള്ളിലെ ആകാശം

Image
പല്ലില്ലാ മോണകാട്ടി അമ്മിഞ്ഞച്ചിരിചിരിക്കണ അടിയാട്ടീടെ  മറാപ്പിലെ പേരറിയാചെടികള്ടെ കൂട്ടത്തിലാണ് എന്‍റെ പ്യൂപ്പ.... നീലക്കൊടുവേലികളെ കാക്കണ ചെമ്പരുന്തുകളുടെ പ്യൂപ്പ... മുക്കുറ്റിയോണങ്ങളുടെയും തുമ്പച്ചോറിന്‍റെയും പ്യൂപ്പ...  പ്യൂപ്പക്കുള്ളില്‍ വെയിലിനും നല്ല തണുപ്പാണ്..   തണുപ്പിനോരിളം ചൂടും... പ്യൂപ്പക്കുള്ളില്‍ ചേടിമണ്ണ് നിറഞ്ഞു കവിയണ,   ചെമന്ന കടലിന്‍റെ തുഞ്ചത്തെ ആലിന്റെ ചോട്ടില്‍, കണ്ണടച്ച്;കാതുതുറന്ന് തപസ്സിരിക്കയായിരുന്നു ഞാന്‍... പോകുമ്പോ തലയില്,  ആനയോളം പോന്നൊരു പൊന്നും കിരീടവും കയ്യില്‍ ചന്ദനതടികൊണ്ട് വളകളുമുണ്ടായിരുന്നു, ആലിന്റെ ചോട്ടിലെ കാറ്റൊന്നു കൊണ്ടപ്പോ, പോന്നിന്കിരീടം പറന്ന് പോയി, ആല് വളര്‍ത്തിയ മരംകൊത്തികള്‍ വന്നു ചന്ദന വളകള്‍ തിന്നും തീര്‍ത്തു, ആലിന്റെയോരത്തെ പച്ചമുളകളുടെയൊപ്പം, മണ്ണിനെ ശ്വസിച്ചിട്ട്‌ കണ്ണുതുറന്നപ്പോ, കണ്ണിന്‍റെ മുന്നില്‍, കണ്ണെത്താത്ത ദൂരവും, നീല നീല ആകാശം പൂത്തുകിടക്കുന്നു, എനിക്കങ്ങനെ പറന്ന് നടക്കാന്‍...

ഞാന്‍ നടന്ന വഴികള്‍

അമ്മയുടെ കൈ പിടിച്ച്, ഇളം തണുപ്പുള്ള കാവിമണ്ണിലൂടെ എന്നാണ് നടക്കാന്‍ തുടങ്ങിയത് എന്നെനിക്കോര്‍മയില്ല..... പക്ഷെ നടക്കാനെനിക്കിഷ്ടമാണ്,ഈ വെറും മണ്ണിലൂടെ കാലുകള്‍ അമര്‍ത്തിച്ചവിട്ടി മഴയും വെയിലുമറിഞ്ഞ്....തനിയേ....