സീത
സീത, സമരക്കാലുകളുടെ നാട്ടിലെ പെണ്ണാണ്,
കൊടിമരച്ചോടുകളില്‍,
കള്ളവാറ്റുകാരി...
നെഞ്ചില്‍ ചവറുകൂട്ടി ചുടലയെരിച്ചിട്ട്,
കള്ളക്കണ്ണീര് വാറ്റി ലഹരിയറിഞ്ഞോള്‍.....
ഇറച്ചിക്കഷ്ണം...
മങ്ങിക്കത്തുന്ന തെരുവിളക്കിന്റെ മുറ്റത്ത്,
ഇരുമ്പ്ദണ്ഡുകള്‍ ചവച്ചെറിയുന്ന ഇറച്ചിക്കഷ്ണം...
ചിലപ്പോള്‍,
ശുക്ലം മണക്കുന്ന പാവക്കൂട്ടങ്ങള്‍ക്ക് പിറകില്‍
ഒളിച്ചുകളിക്കുന്നോളുടെ,പുകയിലക്കറ പോവാത്ത
പൊട്ടിച്ചിരി...
മറ്റുചിലപ്പോള്‍,
കോടാലികൊന്ന കുഞ്ഞുങ്ങളെയോര്‍ത്ത് കരയുന്ന
പച്ചമരo പുകയ്ക്കുന്ന കനല്‍...
ചില വേനലുകളില്‍ അവള്‍,
മുലയൂട്ടപ്പെടെണ്ടിയിരുന്ന വേരുകള്‍
സ്വപ്നത്തില്‍ മാത്രം കണ്ട
ചങ്ങലക്കിടാത്ത നദിയായിരുന്നു....
ചില വര്‍ഷങ്ങളില്‍,
മണ്ണ്തൊടാതെ മരണപ്പെട്ട
വെള്ളത്തുള്ളിയും...
ചില സന്ധ്യകളില്‍,
ഇരുട്ടിനെക്കൊന്ന മഞ്ഞവെളിച്ചത്തിന്റെ ചൂടില്‍
ചിറകുകരിഞ്ഞ മിന്നാമിനുങ്ങാവും...
ചില പകലുകളില്‍...രാത്രികളില്‍....
അഴിഞ്ഞ ചേലയിലെ
പഴുത്ത
മുറിവുകള്‍ ,
കഠാരതൊടുoമുന്‍പ് തടവിലാക്കുന്ന പോലീസ്,
സീത,സമരക്കാലുകളുടെ നാട്ടിലെ പെണ്ണാണ്,
ചുവന്നു പഴുത്ത സമരങ്ങളുടെ നാട്ടിലെ പെണ്ണ്,
വെളുത്ത് കറുത്ത മനുഷ്യന്മാരുടെ നാട്ടിലെ
പെണ്ണ്...
Good മോനൂട്ടൻ
ReplyDeleteസ്ത്രീ എങ്ങനെ ഒക്കെ ചവിട്ടി അരയ്ക്കപെടുന്നു എന്ന് ഈ വരികളിലൂടെ കണ്ടു. ചില തെറ്റുകൾക്കെതിരെയുള്ള പ്രതികരണം. അഭിനന്ദനം സുമിത്രേ!!
ReplyDeleteചങ്ങലയ്ക്കിടാത്ത നദിപോലെ ശക്തവും ആഴമേറിയതും!
ReplyDeleteതീവ്രമായ ഭാഷ. ജെന്വിനിറ്റിയുള്ള എഴുത്ത്. ആസ്വദിക്കേണ്ട തലത്തില് തന്നെ ആസ്വദിക്കാന് പറ്റി. തുടര്ന്നും എഴുതുക.
ReplyDelete:)
ReplyDelete