പ്യൂപ്പക്കുള്ളിലെ ആകാശം
പല്ലില്ലാ മോണകാട്ടി
അമ്മിഞ്ഞച്ചിരിചിരിക്കണ അടിയാട്ടീടെ
മറാപ്പിലെ
പേരറിയാചെടികള്ടെ കൂട്ടത്തിലാണ് എന്‍റെ പ്യൂപ്പ....
മുക്കുറ്റിയോണങ്ങളുടെയും തുമ്പച്ചോറിന്‍റെയും പ്യൂപ്പ...
പ്യൂപ്പക്കുള്ളില്‍ വെയിലിനും നല്ല തണുപ്പാണ്..
തണുപ്പിനോരിളം ചൂടും...
തണുപ്പിനോരിളം ചൂടും...
പ്യൂപ്പക്കുള്ളില്‍ ചേടിമണ്ണ് നിറഞ്ഞു കവിയണ,
ചെമന്ന കടലിന്‍റെ തുഞ്ചത്തെ ആലിന്റെ ചോട്ടില്‍,
ചെമന്ന കടലിന്‍റെ തുഞ്ചത്തെ ആലിന്റെ ചോട്ടില്‍,
കണ്ണടച്ച്;കാതുതുറന്ന് തപസ്സിരിക്കയായിരുന്നു
ഞാന്‍...
പോകുമ്പോ തലയില്,
ആനയോളം
പോന്നൊരു പൊന്നും കിരീടവും
കയ്യില്‍ ചന്ദനതടികൊണ്ട് വളകളുമുണ്ടായിരുന്നു,
ആലിന്റെ ചോട്ടിലെ കാറ്റൊന്നു കൊണ്ടപ്പോ,
പോന്നിന്കിരീടം പറന്ന് പോയി,
ആല് വളര്‍ത്തിയ മരംകൊത്തികള്‍ വന്നു
ചന്ദന വളകള്‍ തിന്നും തീര്‍ത്തു,
ആലിന്റെയോരത്തെ പച്ചമുളകളുടെയൊപ്പം,
മണ്ണിനെ ശ്വസിച്ചിട്ട് കണ്ണുതുറന്നപ്പോ,
കണ്ണിന്‍റെ മുന്നില്‍,
കണ്ണെത്താത്ത ദൂരവും,
നീല നീല ആകാശം പൂത്തുകിടക്കുന്നു,
Comments
Post a Comment