Posts

പരുന്ത്

ഇന്നലെ പകല്‍ ഞാന്‍ കെട്ടിയ ആകാശത്ത് അതിക്രമിച്ചു കയറിയ ചെമ്പന്‍ പരുന്തിനെ ഞാന്‍ കെണിവെച്ച് പിടിച്ചു.. ഇന്ന് പുലര്‍ച്ചെ സ്വര്‍ണ്ണക്കൂട്ടില്‍ അത് ചത്തു കിടന്നു.... പറന്നു വീണ അതിന്റെ ചെമ്പന്‍തൂവലുകള്‍   എന്നെ നോക്കി കൊഞ്ഞനം കാട്ടുകയായിരുന്നു....

തലയില്ലാത്ത ചിന്തകള്‍...

എഴുത്തുകാരീ.... ആത്മാവില്ലാത്ത നിര്‍വ്വചനങ്ങള്‍.... പൂക്കാന്‍ മറന്നു പോയ വാകമരം... മേല്‍വിലാസമില്ലാത്ത കാല്‍പ്പാടുകള്‍ നടന്നു മരിച്ച, പുഴയോരത്തെ നരച്ച മണല്‍ത്തരികള്‍... നിലാവത്ത് പ്രസവിച്ച ചിന്തകളെ മഴക്കാലങ്ങള്‍ക്ക് നല്‍കി വ്യഭിചരിക്കുന്ന വൃത്തികെട്ട വേശ്യേ...... എനിക്ക് നിന്നെ പരിചയമില്ലല്ലോ... ഇനിയും പിറക്കാത്ത എനിക്ക്... നിന്നെ പരിചയമില്ലല്ലോ...!!

വായന

             അമ്മയുടെ ചൂടുപറ്റി അമ്മിഞ്ഞപ്പാല് നുണച്ചിറക്കുമ്പോള്‍ അവള്‍ പാല്‍മണമുള്ള അമ്മക്കഥകള്‍ വായിക്കുകയായിരുന്നു.. കണ്ണു ചിമ്മിക്കൊണ്ട് ആകാശത്ത് അമ്പിളിമാമന്‍ പൂത്തിരികത്തിക്കുന്നത് കണ്ടിരിക്കുമ്പോള്, അതില്‍ നിന്നും തെറിച്ചുവീണ നുറുങ്ങുവെട്ടങ്ങളുടെ നുറുങ്ങു കവിതകള്‍ വായിക്കുകയായിരുന്നു.... ഇടവപ്പാതികളുടെ ആകാശത്ത് കാപ്പിരിമേഘങ്ങള്‍ ഓടിനടക്കുമ്പോള്‍ അവള്‍ കാട്ടുമനുഷ്യരുടെ കറുത്തകഥകള്‍ വായിക്കുകയായിരുന്നു... മുത്തച്ഛന്‍ മരിച്ച ചിത എരിയുമ്പോള്‍ അവള്‍ തെക്കേ തൊടിയിലെ മൂവാണ്ടന്‍ മാവിന്റെ മരണക്കുറിപ്പ് വായിക്കയായിരുന്നു... കടല്‍ക്കരയിലെ പൂഴിമണ്ണില്‍ കാലുപൂഴ്ത്തി വെച്ച് മുഖത്തു വിരിഞ്ഞചുവപ്പിനെ പടിഞ്ഞാറ് പുതച്ച സന്ധ്യയോടൊത്ത് നോക്കുമ്പോ... മണല്‍തരികള് കടലിനോട് പറഞ്ഞ നുണക്കഥകള്‍ വായിക്കയായിരുന്നു അവള്‍.... കിടപ്പുമുറിയിലെ നീലക്കണ്ണാടിക്ക് മുന്നിലിരുന്നു സിന്ദൂരം വരക്കുമ്പോ... അവള്‍ സിന്ദൂരച്ചുവപ്പിന്റെ സമരകഥകള്‍ വായിക്കുകയായിരുന്നു... അടുക്കള മുറ്റത്ത് ചവറുകള്‍ കൂട്ട...

അറിയപ്പെടാത്തവര്‍

ക്ഷുദ്രഗ്രഹങ്ങള്‍ക്ക്‌ സൌരയൂഥത്തില്‍ സ്ഥാനമില്ലത്രേ.... അതുകൊണ്ട് ജനിക്കും മുന്‍പേ ഇടുങ്ങിയ വഴികളിലിട്ട് എന്നെ വെട്ടിക്കൊന്നു... മണ്ണില്‍ ജനിക്കാത്തവന് ജാതി സര്‍ടിഫിക്കട്ടില്ലാത്തതുകൊണ്ട് ദൈവങ്ങളെന്നെ രക്ഷിച്ചില്ല... കൈക്കൂലികൊടുക്കാനില്ലാതിരുന്നത്കൊണ്ട് നിയമങ്ങളും ... അതുകൊണ്ട് ജനനമില്ലാത്തവന്റെ മരണങ്ങളുടെ കണക്കുപുസ്തകത്തിലെ എണ്ണപ്പെടാത്ത അക്കങ്ങള്‍ക്കിടയില്‍ ജീവിക്കുകയാണ് ഞാന്‍ അറിയപ്പെടാത്തവന്‍.... ഇവിടെ രാത്രികളില്‍ അമ്മയുടെ മനസ്സ് മദിരവാറ്റുന്നത് ഞാന്‍ അറിയാറില്ല... ഇവിടെ നനഞ്ഞ മണ്ണില്‍ കണ്ണുനീരുടഞ്ഞുമൂര്‍ച്ചകൂടുന്നത് ഞാന്‍ കേള്‍ക്കാറില്ല... ഇവിടെ ജീവനുള്ളവന്റെ കൈകള്‍ എന്നെ അളക്കാറുമില്ല... എന്‍റെ നിറങ്ങളെ എനിക്ക് പൊതിഞ്ഞുവെക്കെണ്ടതുമില്ല... എങ്കിലും.....എനിക്ക് ജീവന്‍ വച്ച ആവനാഴിയുടെ തുഞ്ചത്തെ ചുവപ്പിന്റെ സുഖം എന്നെ വേദനിപ്പിക്കാറുണ്ട്.... ക്ഷുദ്രാത്മാക്കളെ ഗര്‍ഭം ധരിക്കാനുള്ള വലുപ്പം മണല്‍ത്തരികളെ വളര്‍ത്തുന്ന മണ്ണിലുണ്ടത്രെ... അതുകൊണ്ട് ഞാനും എന്നിലെ  ഇനിയും അഴുകാത്ത ഞാനും   ഇപ്പോള്‍ മണ്ണിലേക്കുള്ള യാത്രയിലാണ...

ഉറുമ്പുകള്‍

Image
ഉറുമ്പുകള്‍ മിനാരങ്ങള്‍ പണിയുകയാണ്.. മരിച്ച എന്‍റെ പരകോടി ആത്മാണുക്കള്‍ കുടിയിരിക്കേണ്ട കാവുകള്‍ക്ക്.... ഞാന്‍ നിറയ്ക്കുന്ന ശൂന്യതയുടെ ചാരം വാരിക്കെട്ടി... ഉറുമ്പുകള്‍ മിനാരങ്ങള്‍ പണിയുകയാണ്.... എന്‍റെ ദൃഷ്ടി പതിഞ്ഞെടത്തെല്ലാം... എന്‍റെ കണ്ണെത്തിപ്പെടാത്ത ഗുഹകള്‍ക്കുള്ളിലും കൂടി.... മണല്‍തരികള്‍ക്കുള്ളിലെ വിശാലപ്രപഞ്ചത്തില്.... എന്‍റെ തൂണുകള്‍ ഇടിച്ചു നിരത്തി അവ ഇഷ്ടികയുണ്ടാക്കുന്നു... എന്‍റെ നഖങ്ങള്‍ കൊണ്ട് ജാലകപ്പാളികള്‍.... എന്‍റെ വാതിലുകള്‍ തുറന്ന്‍ അവ എന്നെത്തന്നെ കടത്തിക്കൊണ്ടുപോകുന്നു... ഉറുമ്പുകള്‍ എനിക്ക് മിനാരങ്ങള്‍ പണിയുകയാണ്..... മിനാരങ്ങള്‍ക്ക്  കാവുകള്‍ തീണ്ടാമെന്നവര്‍ പറയുന്നു... അവര്‍ എന്നില്‍  നദികളെയും കുന്നുകളെയും മരുഭൂമികളെയും നിറയ്ക്കുന്നു..... എന്‍റെ മരണത്തെക്കുറിച്ചുള്ള ഏക വ്യക്തചിത്രവും  അവ വരയ്ക്കുന്നതാണ്... മരണശേഷം എന്നെ എന്‍റെ സ്വര്‍ഗങ്ങളിലേക്ക്/നരകങ്ങളിലേക്ക് അവ  കൊണ്ടുപോകുന്നു...  ലോകം മുഴുവന്‍ എന്നെ കുടിയിരുത്തുന്നു..  പച്ച മണ്ണില്‍ കെട്ടിയ കൂടാരങ്ങളില്‍...

അവലോകനം

നമ്മുടെയൊക്കെയുള്ളില്‍ നാം തന്നെ സൃഷ്‌ടിച്ച ഒരു പ്രപഞ്ചമുണ്ട്.അവിടെ അനവധി നക്ഷത്രങ്ങള്‍ നക്ഷത്ര സമൂഹങ്ങള്‍ ,സൗരയൂഥങ്ങള്‍,ഭൂമി ,പലപല നദികള്‍ ,കടല്‍ ,ദ്വീപുകള്‍ .ഇവിടെ ഓരോ നിമിഷവും നാം പരിണമിച്ചുകൊണ്ടിരിക്കുന്നു . ഓരോ മണല്‍ത്തരിയും വളര്‍ന്നുവളര്‍ന്നു ചെറുതായിക്കൊണ്ടിരിക്കുന്നു  .ഇതില്‍ ഏതാണ് ഞാന്‍  എന്ന് പറയാന്‍ എനിക്കാവുന്നില്ല  .ഇന്ന് പകല്‍ മുഴുവന്‍ ഒരു നക്ഷത്രമായി ഞാന്‍ ആകാശത്ത് ഒളിച്ചിരിക്കുകയായിരുന്നു  ,സന്ധ്യക്ക് പേരറിയാത്ത ഏതോ പക്ഷിയായി വേഷം മാറി ഞാന്‍ എന്‍റെ താവളങ്ങള്‍ തേടി പറന്നു,പിന്നെ രാത്രിയില്‍ മാത്രം വിരിയുന്ന ഓരു തരം വെളുത്ത പൂവായി ഞാന്‍; സൂര്യന്റെ ആദ്യത്തെ രശ്മികളെ പ്രാപിച്ച് മരിച്ചു മണ്ണോടു ചേര്‍ന്നു . എന്‍റെ ആദ്യത്തെ പേര് കടല്‍ എന്നായിരുന്നു,അവസാനത്തെത്‌ ഭൂമി എന്നും ഇടയിലെപ്പോഴോ മഴ....എന്‍റെ ഞരമ്പുകളില്‍ രക്ടസാക്ഷികള്‍ മരിച്ചു വീഴുന്നു ,ശ്വസനനാളങ്ങളില്‍ നിന്നും പുതിയവ മുളയ്ക്കുന്നു.  ഒരു പക്ഷെ അതിങ്ങനെയാണ് വര്‍ഷകാലത്തെ ആദ്യത്തെ മഴത്തുള്ളിയെ മണ്ണ് ശ്വസിക്കും മുന്‍പേ കണ്ടുമുട്ടപ്പെടുന്ന വര്‍ഷമേഘങ്ങള്‍,ഒന്നിനെ തേടി മറ്റൊന്ന്,എന്‍റെ ...

കാഴ്ച്ച... അഥവാ ഉള്‍ക്കാഴ്ച്ച....

കാഴ്ചയില്ലാതാകുമ്പോഴാണ് പലപ്പോഴും കാഴ്ച്ചക്കാര്‍ ജനിക്കുന്നത്.പക്ഷെ ചില കാഴ്ചകള്‍... അവ നല്‍കുന്ന ഉള്‍ക്കാഴ്ച്ചകള്‍ അവയെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ .  compulsary social service എന്നൊരു ഏര്‍പ്പാടുണ്ട് .വിദ്യാര്തികളിലെ സാമൂഹിക ബോധം വളര്‍ത്താന്‍ സര്‍വകലാശാല നിര്‍ദേശിച്ച ഒരു മാര്‍ഗമാണ് പഠനകാലയളവിലെ  ഈ നിര്‍ബന്ധിത സാമൂഹ്യ സേവനം .ആശുപത്രി ശുചീകരണം,രക്തദാനം തുടങ്ങി റോഡരികിലെ പുല്ലു പറിച്ചോ കോളേജ് മൈദാനം കിളച്ചു മറിച്ചോ വരെ  സമൂഹവുമായി അടുക്കാന്‍ വിദ്യാര്തികള്‍ക്ക് കിട്ടുന്ന 90 മണിക്കൂറുകള്‍.പഠിച്ചു ഡിഗ്രി കയ്യില്‍ കിട്ടാന്‍ ഈ സേവനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം.ഞങ്ങളുടെ കോളേജിലെ  ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ പൂര്‍വചരിത്രപ്പ്രകാരം ഞങ്ങള്‍ വിദ്യാര്‍ഥികളുടെ  സാമൂഹ്യ സേവനം ആരംഭിക്കുന്നത് ഒരു സ്കൂള്‍ സന്ദര്‍ശിച്ചുകൊണ്ടാണ്.കോളേജിനു അടുത്തായി ഒരു ട്രസ്റ്റ്‌ നടത്തുന്ന differently abled ആയ കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയം. ആശുപത്രി സന്ദര്‍ശനം എന്നൊക്കെ പറയും പോലെയുള്ള പതിവ് ക്ലീഷേകള്‍ ഒഴിവാക്കി,ആ ദിവസം അവിടെ ഒരാഘോഷമാക്കാനാണ് ഞങ്ങള്‍ വിചാരിച്ചത്.അന്നത്തെ ആ...