അറിയപ്പെടാത്തവര്‍
ക്ഷുദ്രഗ്രഹങ്ങള്‍ക്ക്
സൌരയൂഥത്തില്‍ സ്ഥാനമില്ലത്രേ....
അതുകൊണ്ട് ജനിക്കും
മുന്‍പേ ഇടുങ്ങിയ വഴികളിലിട്ട് എന്നെ വെട്ടിക്കൊന്നു...
മണ്ണില്‍
ജനിക്കാത്തവന് ജാതി സര്‍ടിഫിക്കട്ടില്ലാത്തതുകൊണ്ട് ദൈവങ്ങളെന്നെ രക്ഷിച്ചില്ല...
കൈക്കൂലികൊടുക്കാനില്ലാതിരുന്നത്കൊണ്ട്
നിയമങ്ങളും ...
അതുകൊണ്ട്
ജനനമില്ലാത്തവന്റെ മരണങ്ങളുടെ കണക്കുപുസ്തകത്തിലെ
എണ്ണപ്പെടാത്ത
അക്കങ്ങള്‍ക്കിടയില്‍ ജീവിക്കുകയാണ് ഞാന്‍
അറിയപ്പെടാത്തവന്‍....
ഇവിടെ രാത്രികളില്‍
അമ്മയുടെ മനസ്സ് മദിരവാറ്റുന്നത് ഞാന്‍ അറിയാറില്ല...
ഇവിടെ നനഞ്ഞ
മണ്ണില്‍ കണ്ണുനീരുടഞ്ഞുമൂര്‍ച്ചകൂടുന്നത് ഞാന്‍ കേള്‍ക്കാറില്ല...
ഇവിടെ
ജീവനുള്ളവന്റെ കൈകള്‍ എന്നെ അളക്കാറുമില്ല...
എന്‍റെ നിറങ്ങളെ
എനിക്ക് പൊതിഞ്ഞുവെക്കെണ്ടതുമില്ല...
എങ്കിലും.....എനിക്ക്
ജീവന്‍ വച്ച ആവനാഴിയുടെ തുഞ്ചത്തെ ചുവപ്പിന്റെ സുഖം
എന്നെ
വേദനിപ്പിക്കാറുണ്ട്....
ക്ഷുദ്രാത്മാക്കളെ
ഗര്‍ഭം ധരിക്കാനുള്ള വലുപ്പം
മണല്‍ത്തരികളെ വളര്‍ത്തുന്ന
മണ്ണിലുണ്ടത്രെ...
അതുകൊണ്ട് ഞാനും
എന്നിലെ ഇനിയും അഴുകാത്ത ഞാനും
ഇപ്പോള്‍
മണ്ണിലേക്കുള്ള യാത്രയിലാണ്...
ഛേദിക്കപ്പെടാത്ത
വേരുകള്‍കൊണ്ട്
അമ്മയെ കെട്ടിപ്പിടിക്കാന്‍....
"ക്ഷുദ്രാത്മാക്കളെ ഗര്‍ഭം ധരിക്കാനുള്ള വലുപ്പം
ReplyDeleteമണല്‍ത്തരികളെ വളര്‍ത്തുന്ന മണ്ണിലുണ്ടത്രെ..............."
മണ്ണുതന്നെ ഗര്‍ഭം ധരിക്കട്ടെ, വളര്‍ത്തട്ടെ അറിയപ്പെടട്ടെ !
കൊള്ളം..നല്ല എഴുത്ത്
ReplyDeleteമണ്ണിനെ പോലെ ഗ്രഹത്തിന്റെ ജാതകം നോക്കാതെ സ്ഥാനം നൽകാനുള്ള വലുപ്പം സൌരയൂഥത്തിനുണ്ടാവട്ടെ....
ReplyDelete"ക്ഷുദ്രാത്മാക്കളെ ഗര്‍ഭം ധരിക്കാനുള്ള വലുപ്പം
മണല്‍ത്തരികളെ വളര്‍ത്തുന്ന മണ്ണിലുണ്ടത്രെ..."
ആത്മാവുള്ള വരികൾ...