നീണ്ടു വളര്‍ന്ന എന്റെ ചില്ലകള്‍....
പല നിറമുള്ള എന്റെ പൂക്കള്‍....
ദിക്കറിയാത്ത എന്റെ ഋതുക്കള്‍....
പിന്നെ കളിമണ്ണ് തിന്നുന്ന എന്റെ ആത്മാക്കള്‍...
കുരുതിക്കളത്തിന്റെ ഒതുക്കുകല്ലുകളിലൊന്നില്‍ മലയിറങ്ങി വരുന്ന ചുവന്ന സുര്യനെ നോക്കി എന്തോ ചിന്തിക്കുകയായിരുന്നു വെള്ള.... ചുവപ്പ്....മണ്ണില്‍ കൈ തൊട്ട് പണിയാന്‍ തുടങ്ങിയന്നു മുതലിന്നോളം (അല്ലെങ്കിലതിന്നു o മുന്‍പേ ) അയാള്‍ കണ്ട, കേട്ട കൊടികളുടെയെല്ലാം നിറം ചുവപ്പ് മാത്രമായിരുന്നു... ദൈവത്തിന്റെ,ഭൂമിയുടെ,കാടിന്റെ,സ്വാതന്ത്ര്യത്തിന്റെ,പണത്തിന്റെ,നെല്ലിന്റെ ,ചോറിന്റെ,ചോരയുടെ.... ചോര; ചോര എന്നതില്‍ അയാളുടെ ചിന്ത വീണ്ടും ഒന്നാഞ്ഞു വിശ്രമിച്ചു.അത് വെളുത്ത് ചാരമായിക്കിടക്കുന്ന കാടിന് ചുറ്റും ഒന്നോടി. അവിടെ,ചടച്ചിയുടെ പൊത്തില്‍ കൂട് വെച്ച മൈനകളുടെ,വെണ്‍തേക്കിന്റെ ചുവട്ടില്‍ ഓടിക്കളിച്ച മുയല്‍ക്കുഞ്ഞന്മാരുടെ,പൂത്തുലഞ്ഞ് മുളയരി പെയ്യിച്ച് നിന്ന ഇല്ലിക്കാടുകളുടെ,പുറ്റുകളില്‍ തപസ്സ് ചെയ്തിരുന്ന നാഗത്താന്മാരുടെ,ഇളം പുല്ലില്‍ ഒളിച്ചും പാത്തും കളിച്ച പുല്‍ച്ചാടികളുടെ,പച്ച മണ്ണില്‍ നീണ്ടുനിവര്‍ന്ന് ഉറങ്ങുകയായിരുന്ന നീളന്‍ മണ്ണിരകളുടെ ഒക്കെ ആത്മാവുകളെ തൊട്ടുതലോടി വീണ്ടും വെള്ളയുടെ ചിന്താമണ്ഡലത്തിലേക്ക് ചേക്കേറി... അയാളുടെ മണ്മറഞ്ഞ പൂര്‍വികര്‍ കിളച്ചു മറിച്ചിട്ട മ...
ക്ഷുദ്രഗ്രഹങ്ങള്‍ക്ക് സൌരയൂഥത്തില്‍ സ്ഥാനമില്ലത്രേ.... അതുകൊണ്ട് ജനിക്കും മുന്‍പേ ഇടുങ്ങിയ വഴികളിലിട്ട് എന്നെ വെട്ടിക്കൊന്നു... മണ്ണില്‍ ജനിക്കാത്തവന് ജാതി സര്ടിഫിക്കട്ടില്ലാത്തതുകൊണ്ട് ദൈവങ്ങളെന്നെ രക്ഷിച്ചില്ല... കൈക്കൂലികൊടുക്കാനില്ലാതിരുന്നത്കൊണ്ട് നിയമങ്ങളും ... അതുകൊണ്ട് ജനനമില്ലാത്തവന്റെ മരണങ്ങളുടെ കണക്കുപുസ്തകത്തിലെ എണ്ണപ്പെടാത്ത അക്കങ്ങള്ക്കിടയില് ജീവിക്കുകയാണ് ഞാന്‍ അറിയപ്പെടാത്തവന്.... ഇവിടെ രാത്രികളില്‍ അമ്മയുടെ മനസ്സ് മദിരവാറ്റുന്നത് ഞാന്‍ അറിയാറില്ല... ഇവിടെ നനഞ്ഞ മണ്ണില്‍ കണ്ണുനീരുടഞ്ഞുമൂര്ച്ചകൂടുന്നത് ഞാന്‍ കേള്‍ക്കാറില്ല... ഇവിടെ ജീവനുള്ളവന്റെ കൈകള്‍ എന്നെ അളക്കാറുമില്ല... എന്റെ നിറങ്ങളെ എനിക്ക് പൊതിഞ്ഞുവെക്കെണ്ടതുമില്ല... എങ്കിലും.....എനിക്ക് ജീവന് വച്ച ആവനാഴിയുടെ തുഞ്ചത്തെ ചുവപ്പിന്റെ സുഖം എന്നെ വേദനിപ്പിക്കാറുണ്ട്.... ക്ഷുദ്രാത്മാക്കളെ ഗര്‍ഭം ധരിക്കാനുള്ള വലുപ്പം മണല്‍ത്തരികളെ വളര്‍ത്തുന്ന മണ്ണിലുണ്ടത്രെ... അതുകൊണ്ട് ഞാനും എന്നിലെ ഇനിയും അഴുകാത്ത ഞാനും ഇപ്പോള്‍ മണ്ണിലേക്കുള്ള യാത്രയിലാണ...
Comments
Post a Comment