കറുപ്പ്
ഞാന്‍ ഒരു അന്ധനാണ്...
ഞാനറിയുന്ന വെളിച്ചത്തെ
നിങ്ങള്‍ ഇരുട്ടെന്നു വിളിക്കുന്നു.
എന്‍റെ ചക്രവാളങ്ങളുടെ
കാവല്‍പ്പുരയും
എന്‍റെ ഉദയങ്ങളുടെ
മട്ടുപ്പാവും കറുപ്പാണ്
ഞാനറിയുന്ന മഞ്ഞുകാലങ്ങളുടെ
ചൂടും
എന്‍റെ വേനലുകളിലെ തണലും
കറുപ്പാണ്
എന്‍റെ കാലദേശങ്ങളുടെ
കുതിരരപ്പടകള്‍ക്ക്
കറുത്ത പടച്ചട്ടകള്‍ ..
എന്‍റെ മറവികളുടെ
തിരശ്ശീലകള്‍ക്കും
ഓര്‍മകളുടെ പൂമുഖങ്ങള്‍ക്കും
കറുത്ത നിറം
മഴവില്ല് പൂക്കുന്ന എന്‍റെ
നിദ്രാമരങ്ങളും
അവയുടെ ചില്ലകള്‍ കാക്കുന്ന
ചിത്രശലഭങ്ങളും കറുപ്പാണ്...
ഞാനറിയുന്ന ലോകവും... എന്‍റെ
തൃഷ്ണകളും ഈശ്വരനും കറുപ്പാണ്...
കറുപ്പൊരു നിറം
മാത്രമല്ല...
ഞാനായി ഒഴുകുന്ന നദിയിലെ നിങ്ങള്‍ കാണാത്ത വര്‍ണജാലമാണ്.
ഉത്തമം...
ReplyDeleteHridayathinte niram pakshe karuppalla.
ReplyDeletehridhayathinu oru niramund ennu parayunila, niramilla ennum!chilapoloke athu palanirangalal sampushtamaanu pakshe mattuchilappol nirangalilathe... Transparent.... Pakshe enthum olipichu vekunna velupinekal nannu karupalle ennoru thonnal!
Delete