പ്രണയസൂക്തങ്ങൾ1 "പോയ് വരാം"
ഞാൻ ഇരുട്ടിന്റെ അറ്റം വരെ പോയ്
വരാം…..
നീ, ഈ
ഓർമകളുടെ ശവകുടീരത്തിനു കാവൽ നിൽക്കൂ ...
.പാഥേയമായി
നിൻ ചുടുചുംബനങ്ങൾ,
ഒന്നു ചോരാതെ, ചുവന്ന
പട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ട് ഞാൻ
....
എന്റെ നഗ്നഹൃദയത്തിന്റെ പെട്ടിയിൽ
...
നീറിത്തണുക്കുന്ന
ഹൃദയവും പേറി,
നീലാഞ്ജനംപെയ്യുന്ന പടവുകൾ തേടി ,
ഓർമകളെരിയുന്ന
ചുടലയുടെ വക്കിലൂടീ-
വഴിയെ ഞാൻ നടക്കട്ടെ
...
സമയതീരത്ത് നീ നട്ട
മന്ദാര-
ചെടികളൊക്കെയും പൂത്തുതളിർത്തിതാ,
കാലവേഗത്തിലോടുന്നോരെന്റെ കാൽ-
പാദങ്ങളിൽ
പുഷ്പവൃഷ്ടി നടത്തുന്നു.
കവിത പൂക്കുന്ന പാരിജാതത്തിന്റെ
വിടവിലൂടെന്നെ നോക്കും നിലാവിതാ,
നിന്റെ ചുണ്ടിൽ വിരിയുവാൻ വൈകിയ
നേർത്ത മന്ദഹാസം പൊഴിക്കുന്നു.
ഒടുവിലായ് നീ എൻ
മാറിൽ ചാർത്തിയ
ബാഷ്പരത്നങ്ങൾ കോർത്തൊരാ ഹാരമെൻ
നെഞ്ചിനെ കെട്ടിപ്പുണരുന്നു,
നിൻ ഓമന
കയ്യുകളെന്നപോൽ.
നീണ്ടു പോകുന്ന രാത്രികൾ
മാത്രമെനിക്കിനി;
പകലുകൾ ഞാൻ പണ്ടേ
കുടിച്ചുവറ്റിച്ചല്ലോ…
മഴയെ മാത്രം പ്രണയിക്കുന്ന
രാത്രികൾ….
നിന്നെ മാത്രം പ്രണയിക്കുന്ന രാത്രികൾ
....
പോയ് വരാം പ്രിയസഖീ
...ഞാൻ തനിയെ
നീ ഈ മഴക്കൊപ്പം കാത്തുനിൽകൂ…….
xcelent work.all d best..:)
ReplyDeleteനല്ല എഴുത്ത്,തുടർന്നും എഴുതുക.ആശംസകൾ
ReplyDeleteഹായ് ഇതൊക്കെ കയ്യിലുണ്ടായിട്ടാ മിണ്ടാതിരുന്നെ - ഈ അതിലോലമായ വരികള്‍ ഇഷ്ടമായി ഇനി എല്ലാം ഒന്ന് വായിക്കട്ടെ, വീണ്ടും കാണാം
ReplyDeleteഈ വേര്‍ഡ്‌വെരിഫിക്കേഷന്‍ യാതൊരു ആവശ്യവുമില്ലാത്ത സാധനമാണ് ചേച്ചീ.
വായിച്ച് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം നേന.....:)
Delete