എനിക്ക് മഴയാകണം
ഇടവപ്പാതിയില്‍ എനിക്ക് നിര്‍ത്താതെ പെയ്യണം. ഉറക്കെ പൊട്ടി ചിരിക്കണം. വര്‍ഷകാലത്തില്‍ എനിക്ക് കലങ്ങിയും കരഞ്ഞും പോലെ നേര്‍ത്തു പെയ്യണം.എനിക്ക് മഴയാകണം മണ്ണില്‍ അലിഞ്ഞു ചേരണം...
പിന്നെ മുറ്റത്തു കടല്‍ തീര്‍ക്കണം. ഒഴുകി ഒഴുകി ഒരു പുഴയാവണം. കല്ലും മണ്ണും എല്ലാം തഴുകി ഒഴുകുന്ന പുഴ.പിന്നെ ഒരു കടല്‍. ... എല്ലാം ഏറ്റു വാങ്ങുന്ന നീല കടല്‍., കരയെ ഓരോ നിമിഷവും പുണരുവാന്‍ വെമ്പുന്ന പ്രണയിനി ആകണം...
അപൂര്‍വ്വ രഹസ്യങ്ങള്‍ ഉള്ളില്‍ നിറച്ച മന്ദ്രവാദിനി.... പോലെ അനന്ദമാകണം..കെട്ടുകള്‍ പൊട്ടിച്ചു വീണ്ടും മേഘങ്ങളില്‍ അലിയണം..പിന്നെയും മഴയാവണം...എനിക്ക് മഴയാകണം
മഴയോടുള്ള പ്രണയം ഇനിയും തോരാതെ പെയ്യട്ടെ...
ReplyDelete:)
ReplyDeleteits excellent .its tempting me to copy paste in my Facebook
ReplyDelete