അവലോകനം
നമ്മുടെയൊക്കെയുള്ളില്‍ നാം തന്നെ സൃഷ്‌ടിച്ച ഒരു പ്രപഞ്ചമുണ്ട്.അവിടെ അനവധി നക്ഷത്രങ്ങള്‍ നക്ഷത്ര സമൂഹങ്ങള്‍ ,സൗരയൂഥങ്ങള്‍,ഭൂമി ,പലപല നദികള്‍ ,കടല്‍ ,ദ്വീപുകള്‍ .ഇവിടെ ഓരോ നിമിഷവും നാം പരിണമിച്ചുകൊണ്ടിരിക്കുന്നു . ഓരോ മണല്‍ത്തരിയും വളര്‍ന്നുവളര്‍ന്നു ചെറുതായിക്കൊണ്ടിരിക്കുന്നു .ഇതില്‍ ഏതാണ് ഞാന്‍ എന്ന് പറയാന്‍ എനിക്കാവുന്നില്ല .ഇന്ന് പകല്‍ മുഴുവന്‍ ഒരു നക്ഷത്രമായി ഞാന്‍ ആകാശത്ത് ഒളിച്ചിരിക്കുകയായിരുന്നു ,സന്ധ്യക്ക് പേരറിയാത്ത ഏതോ പക്ഷിയായി വേഷം മാറി ഞാന്‍ എന്‍റെ താവളങ്ങള്‍ തേടി പറന്നു,പിന്നെ രാത്രിയില്‍ മാത്രം വിരിയുന്ന ഓരു തരം വെളുത്ത പൂവായി ഞാന്‍; സൂര്യന്റെ ആദ്യത്തെ രശ്മികളെ പ്രാപിച്ച് മരിച്ചു മണ്ണോടു ചേര്‍ന്നു . എന്‍റെ ആദ്യത്തെ പേര് കടല്‍ എന്നായിരുന്നു,അവസാനത്തെത് ഭൂമി എന്നും ഇടയിലെപ്പോഴോ മഴ....എന്‍റെ ഞരമ്പുകളില്‍ രക്ടസാക്ഷികള്‍ മരിച്ചു വീഴുന്നു ,ശ്വസനനാളങ്ങളില്‍ നിന്നും പുതിയവ മുളയ്ക്കുന്നു. ഒരു പക്ഷെ അതിങ്ങനെയാണ് വര്‍ഷകാലത്തെ ആദ്യത്തെ മഴത്തുള്ളിയെ മണ്ണ് ശ്വസിക്കും മുന്‍പേ കണ്ടുമുട്ടപ്പെടുന്ന വര്‍ഷമേഘങ്ങള്‍,ഒന്നിനെ തേടി മറ്റൊന്ന്,എന്‍റെ ...