Posts

Showing posts from June, 2013

പ്രണയസൂക്തങ്ങൾ1 "പോയ് വരാം"

Image
ഞാൻ ഇരുട്ടിന്റെ അറ്റം വരെ പോയ് വരാം…..   നീ,   ഈ ഓർമകളുടെ ശവകുടീരത്തിനു കാവൽ നിൽക്കൂ ... . പാഥേയമായി നിൻ ചുടുചുംബനങ്ങൾ,   ഒന്നു ചോരാതെ, ചുവന്ന പട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ട് ഞാൻ ....   എന്റെ നഗ്നഹൃദയത്തിന്റെ പെട്ടിയിൽ ... നീറിത്തണുക്കുന്ന ഹൃദയവും പേറി,   നീലാഞ്ജനംപെയ്യുന്ന പടവുകൾ തേടി , ഓർമകളെരിയുന്ന ചുടലയുടെ    വക്കിലൂടീ- വഴിയെ ഞാൻ നടക്കട്ടെ ...   ഓർമകൾ കെടാതെ നീ കാവൽ നിൽകൂ….   സമയതീരത്ത് ‌ നീ നട്ട മന്ദാര-   ചെടികളൊക്കെയും പൂത്തുതളിർത്തിതാ,   കാലവേഗത്തിലോടുന്നോരെന്റെ കാൽ- പാദങ്ങളിൽ പുഷ്പവൃഷ്ടി നടത്തുന്നു.   കവിത പൂക്കുന്ന പാരിജാതത്തിന്റെ    വിടവിലൂടെന്നെ നോക്കും നിലാവിതാ,   നിന്റെ   ചുണ്ടിൽ വിരിയുവാൻ വൈകിയ   നേർത്ത മന്ദഹാസം പൊഴിക്കുന്നു.    ഒടുവിലായ്   നീ എൻ   മാറിൽ ചാർത്തിയ   ബാഷ്പരത്നങ്ങൾ   കോർത്തൊരാ   ഹാരമെൻ   നെഞ്ചിനെ കെട്ടിപ്പുണരുന്നു,      നി...