ഉറുമ്പുകള്‍

ഉറുമ്പുകള്‍ മിനാരങ്ങള്‍ പണിയുകയാണ്.. മരിച്ച എന്‍റെ പരകോടി ആത്മാണുക്കള്‍ കുടിയിരിക്കേണ്ട കാവുകള്‍ക്ക്.... ഞാന്‍ നിറയ്ക്കുന്ന ശൂന്യതയുടെ ചാരം വാരിക്കെട്ടി... ഉറുമ്പുകള്‍ മിനാരങ്ങള്‍ പണിയുകയാണ്.... എന്‍റെ ദൃഷ്ടി പതിഞ്ഞെടത്തെല്ലാം... എന്‍റെ കണ്ണെത്തിപ്പെടാത്ത ഗുഹകള്‍ക്കുള്ളിലും കൂടി.... മണല്‍തരികള്‍ക്കുള്ളിലെ വിശാലപ്രപഞ്ചത്തില്.... എന്‍റെ തൂണുകള്‍ ഇടിച്ചു നിരത്തി അവ ഇഷ്ടികയുണ്ടാക്കുന്നു... എന്‍റെ നഖങ്ങള്‍ കൊണ്ട് ജാലകപ്പാളികള്‍.... എന്‍റെ വാതിലുകള്‍ തുറന്ന്‍ അവ എന്നെത്തന്നെ കടത്തിക്കൊണ്ടുപോകുന്നു... ഉറുമ്പുകള്‍ എനിക്ക് മിനാരങ്ങള്‍ പണിയുകയാണ്..... മിനാരങ്ങള്‍ക്ക് കാവുകള്‍ തീണ്ടാമെന്നവര്‍ പറയുന്നു... അവര്‍ എന്നില്‍ നദികളെയും കുന്നുകളെയും മരുഭൂമികളെയും നിറയ്ക്കുന്നു..... എന്‍റെ മരണത്തെക്കുറിച്ചുള്ള ഏക വ്യക്തചിത്രവും അവ വരയ്ക്കുന്നതാണ്... മരണശേഷം എന്നെ എന്‍റെ സ്വര്‍ഗങ്ങളിലേക്ക്/നരകങ്ങളിലേക്ക് അവ കൊണ്ടുപോകുന്നു... ലോകം മുഴുവന്‍ എന്നെ കുടിയിരുത്തുന്നു.. പച്ച മണ്ണില്‍ കെട്ടിയ കൂടാരങ്ങളില്‍...